ഡല്‍ഹി : ശിവപാര്വ്വതീമാരെ പോലെ ജീവിക്കണമെന്ന ആഗ്രഹവുമായി ഹിന്ദു മതം സ്വീകരിച്ച റഷ്യന്‍ യുവതി. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന് രാഹുല്‍ മഹാജന്റെ ഭാര്യ നതാലിയ ഇല്ലിനയയാണ് ഹിന്ദു മതം സ്വീകരിച്ചത്.
ശിവനെയും പാര്‍വതിയെയും പോലെയായിരിക്കണം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധമെന്നും നതാലിയ പറഞ്ഞു.
വിവാഹശേഷം ശിവപാര്വ്വതീമാരുടെ കഥകള്‍ കേട്ടാണ് ജീവിച്ചത്. അതോടെയാണ് ഹിന്ദുമതത്തില്‍ ചേരണമെന്ന ആഗ്രഹം ഉണ്ടായത്. വിശ്വാസ കാര്യങ്ങളില്‍ ഒന്നും താന്‍ ഇടപെടാറില്ലെന്നും, ഭാരതത്തിന്റെ പൈതൃകത്തെ ഏറെ ബഹുമാനിക്കുന്നവളാണ് നതാലിയ എന്നും രാഹുല്‍ പറഞ്ഞു.
ഞങ്ങള്‍ ഉമാമഹേശ്വരന്മാരുടെ ധാരാളം ചിത്രങ്ങളും സൂക്ഷിക്കുന്നു. ഞാന്‍ അവളെ ഗീത പഠിപ്പിക്കുന്നു, ഞങ്ങള്‍ ധാരാളം പുരാണ കാര്യങ്ങള്‍ ഒരുമിച്ച് വായിക്കുന്നു. ഒരു തികഞ്ഞ പങ്കാളിയെയും കുടുംബത്തെയും കണ്ടെത്താന്‍ ഭാരത സംസ്ക്കാരം സഹായിക്കുന്നുവെന്നാണ് നതാലിയ പറയുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.
Discussion about this post