ഹൈദരാബാദ്: സിനിമാതാരം വിജയശാന്തിക്ക് പിന്നാലെ തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. എ.ഐ.സി.സി മെമ്പറും തെലങ്കാന കോൺഗ്രസ് ട്രഷററുമായ ഗുഡുർ നാരായണ റെഡ്ഡിയാണ് രാജി വെച്ചത്. നാരായൺ റെഡ്ഡി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചനകൾ.
എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് നാരായൺ റെഡ്ഢി രാജിക്കത്ത് അയച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ ടിപിസിസി ട്രഷറർ, എഐസിസി അംഗം, പാർട്ടിയുടെ പ്രാഥമിക അംഗത്വം എന്നിവയിൽനിന്നും താൻ രാജിവെയ്ക്കുകയാണെന്ന് റെഡ്ഢി വ്യക്തമാക്കുന്നു. കോൺഗ്രസ്, ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. കോൺഗ്രസ്സ് വെറും രണ്ടു സീറ്റുകളിൽ മാത്രം വിജയം നേടിയപ്പോൾ, ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. 4 സീറ്റിൽ നിന്നും 47 സീറ്റുകൾ ബിജെപി പിടിച്ചെടുത്തു.
150 സീറ്റുകളുള്ള ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 55 സീറ്റുകളുമായി സംസ്ഥാനം ഭരിക്കുന്ന ടി.ആർ.എസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാമതുള്ളത് ബിജെപിയാണ്.
Discussion about this post