ഡല്‍ഹി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഓഫീസില്‍ കേന്ദ്രസേനയെ നിയോഗിച്ചത്.
Discussion about this post