ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും പഞ്ചാബിലെ അധികാരം ലക്ഷ്യമിട്ടാണ് കെജ്രിവാള് കാര്‍ഷിക സമരത്തെ പിന്തുക്കുന്നതെന്നും എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
ഭാരത് ബന്ദിനെ പിന്തുണച്ച് കര്‍ഷര്‍ക്കൊപ്പം പ്രതിഷേധിക്കാനിരുന്ന അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. കെജ്രിവാള് വീട്ടുതടങ്കലിലായെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
കെജ്രിവാളിനു മാത്രമേ സ്വയം വീട്ടില്‍ അടച്ചിരുന്ന് ‘വീട്ടുതടങ്കലില്‍’ ആണെന്ന് ഒച്ചവയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗംഭീര്‍ ആരോപിച്ചു.
Discussion about this post