തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.
പലയിടങ്ങളിലും ഒന്നാംഘട്ട പോളിംഗ് സമയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടത് മന്ത്രി ചൂണ്ടികാണിച്ചു. പ്രചാരണങ്ങളുടെ സമയത്ത് പലയിടങ്ങളിലും വലിയ കൂട്ടങ്ങൾ ഉണ്ടായി. മാത്രമല്ല, വോട്ടെടുപ്പിന്റെ തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ബൂത്തുകളിൽ തിരക്കും ബഹളവും സൃഷ്ടിക്കുകയും ചെയ്തു.
ഇതെല്ലാം ആശങ്ക ജനിപ്പിക്കുന്നതാണ്.”ആദ്യഘട്ടത്തിൽ നേരിട്ട പ്രശ്നങ്ങളെല്ലാം ഒഴിവാക്കണം. നിലവിലെ പോരായ്മകൾ പരിഹരിച്ചാകും മുന്നോട്ടു പോവുക. കോവിഡ് വ്യാപനം മുന്നിൽ കാണേണ്ടതുണ്ട്. ജാഗ്രത കൈവിടരുത്”-മന്ത്രി നിർദേശിച്ചു.












