ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച തൊഴില്‍ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ പദ്ധതിയില്‍ സബ്സിഡി നല്‍കാനാണ് കേന്ദ്രം തുക അനുവദിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതി വിഹിതത്തിന് അംഗീകാരം നല്‍കിയെന്ന് തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു.
ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പുതുതായി ജോലി നല്‍കുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടു വര്‍ഷം സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക.
കൊറോണ വൈറസ് വ്യാപന സമയത്ത് 2020 മാര്‍ച്ച് ഒന്നിന് ശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെ എടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ റോസ്ഗാര്‍ യോജന പദ്ധതി ആവിഷ്ക്കരിച്ചത്.
Discussion about this post