ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രവര്ത്തകൻ വെടിയേറ്റ് മരിച്ചു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവര്‍ത്തകനായ ദിലീപ് ഗിരി(42)യാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വ്യാപാര സ്ഥാപനത്തിന് പുറത്തു നില്‍ക്കുകയായിരുന്ന ദിലീപ് ഗിരിക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post