ചങ്ങനാശ്ശേരി: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂള്‍ ബൂത്തിലാണ് സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്തിയത്.
ജനങ്ങള്‍ പല വിധത്തില്‍ അസ്വസ്ഥരാണ്. വസ്തുതകള്‍ മനസ്സിലാക്കി ജനം വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലത്തില്‍ അതു പ്രതിഫലിക്കും. അതെല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post