തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തിലാണ് രവീന്ദ്രന് കത്തയച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടിയാണ് കത്ത് അയച്ചത്. തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടെന്നും രവീന്ദ്രന് കത്തില്‍ വിശദീകരിച്ചു.
മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് മൂന്ന് തവണ കത്തയച്ചിരുന്നു. എന്നാല്‍ കോവിഡിനും കോവിഡാനന്തര ചികിത്സയ്ക്കും പോയ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല.
Discussion about this post