കാര്‍ഷിക നിയമ വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനൊരുങ്ങി ബി.ജെ.പി. ഇതിനായി രാജ്യത്താകെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 700 ജില്ലകളില്‍ 100 പത്രസമ്മേളനങ്ങളും 700 കര്‍ഷക യോഗങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിമാരുള്‍പ്പടെ ഇതില്‍ പങ്കെടുക്കും.
നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്നും എല്ലാ പ്രശ്നങ്ങളും തുറന്ന മനസോടെ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍, കര്‍ഷകരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Discussion about this post