തിരുവനന്തപുരം: കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും, കേരള രാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങിവരാനില്ലെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണെന്നും, വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ തയ്യാറല്ല. എന്റെ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് എന്നെ നിയമിച്ചവരാണ്’- ശ്രീധരന് പിള്ള വ്യക്തമാക്കി.
Discussion about this post