ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി പാകിസ്ഥാൻ സർക്കാരുമായി ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി ഇന്ത്യ. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ വിവരങ്ങൾ നേരത്തെ ഇന്ത്യ പാകിസ്ഥാനുമായി പങ്കു വെച്ചിരുന്നു.
ഈ കൂടിക്കാഴ്ചയിൽ ജുഡീഷ്യൽ നടപടികൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യമായിരിക്കും ഇന്ത്യ മുന്നോട്ടുവയ്ക്കുക. മാത്രമല്ല, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെടും. എൻഐഎ നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിൽ സുപ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയത് ഏഴുപേരെയാണ്. ഇതിൽ 4 പേർ ഭീകരരും ഭീകര സംഘടനാ നേതാക്കളുമാണ്. മൗലാന മസൂദ് അസർ, സഹോദരങ്ങളായ അബ്ദുൾ റൗഫ് അസ്ഗർ, ഇബ്രാഹിം അഖ്തർ, അമർ അൽവി എന്നിവരാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവൻ ഭീകരരെയും കണ്ടെത്താനായിരിക്കും കൂടിക്കാഴ്ചയിൽ ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുക. നേരത്തെ, ഈ മാസം അവസാനത്തോടെ റിപ്പോർട്ട് പൂർത്തിയാക്കി പ്രതികളെ പാക് ജുഡീഷ്യൽ കസ്റ്റഡിയിൽ എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Discussion about this post