റാസി: ജമ്മുകശ്മീരിലെ ജനങ്ങളെ വഞ്ചിക്കാനും രാജ്യത്തെ കൊള്ളയടിക്കാനും രൂപപ്പെട്ട സഖ്യമാണ് ഗുപ്കര്‍ സഖ്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം നേട്ടത്തിനായാണ് പ്രതിപക്ഷം കൈകോര്‍ത്തതെന്നും അവര്‍ ആരോപിച്ചു. ജമ്മുകശ്മീരിലെ റാസിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിയുടെ സമയത്ത് ജനങ്ങള്‍ പ്രശ്നങ്ങളെ നേരിട്ടപ്പോഴും അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും നേരിട്ടപ്പോഴും അവര്‍ മുന്നോട്ടുവന്നില്ല. ജനങ്ങളെ സേവിക്കാന്‍ ഒരു സഖ്യവും ഈ സമയത്ത് രൂപീകരിച്ചില്ല. എന്നാല്‍ സ്വന്തം നേട്ടത്തിനായി അവര്‍ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ചിലര്‍ ഇന്ത്യയുടെ ഭരണഘടനയെയും പാര്‍ലമെന്റിനെയും വെല്ലുവിളിച്ചു. ഒരുപക്ഷേ അവര്‍ ജനങ്ങളുടെ ശക്തി തിരിച്ചറിഞ്ഞില്ല. വര്‍ഷങ്ങളായി, ഐക്യ ഇന്ത്യ കാണാന്‍ ആളുകള്‍ കാത്തിരിക്കുകയായിരുന്നെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post