മുംബൈ: രണ്ടു കോടി രൂപ വിലവരുന്ന കശ്മീരി ചരസുമായി മൂന്ന് പേര് അറസ്റ്റിലായി. കുര്‍ള ലോകമാന്യ തിലക് റെയില്‍വേ ടെര്മിനസില് നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ രണ്ടു പേര് സ്ത്രീകളാണ്.
കുര്‍ള സ്വദേശികളായ അഫ്താബ് ഷെയ്ഖ്, സാബിര്‍ സയ്യിദ്, ഷാമിം ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും 6.628 കിലോ കശ്മീരി ചരസ് കണ്ടെടുത്തതായി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്നാണ് നിഗമനം.
Discussion about this post