ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തോടനുബന്ധിച്ച് 1200 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കാനൊരുങ്ങി യുപി സർക്കാർ. ഇത്തവണത്തെ റിപ്പബ്ലിക് പരേഡിൽ ഉത്തർപ്രദേശിന്റെ ഫ്ലോട്ട് രാമക്ഷേത്രമായിരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
രാമക്ഷേത്രം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ച് റോപ്പ്‌വേ നിർമ്മിക്കാനും നിർദേശമുണ്ട്. ഇതിനായി സ്വിസ് കമ്പനിയുമായി സാധ്യത ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുമായി അയോധ്യ നഗരസഭയും സഹകരിക്കും.
അതേസമയം ക്ഷേത്ര നിർമ്മാണ സമിതി, ക്ഷേത്രത്തിന്റെ അടിത്തറ നിർമ്മിക്കുന്നതിനായി 1200 പില്ലറുകൾ പണിയുന്നതിന് ഭൂമി പരിശോധനാ റിപ്പോർട്ട് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.









