ഡല്‍ഹി: ഇന്ത്യ ഭരിക്കുന്നത് മന്‍മോഹന്‍ സിംഗല്ല മോദിയെന്നത്, പാക്കിസ്ഥാന്റെ ആശങ്കയെന്ന പാക് ചാനലിലെ അവതാരകയുടെ ചോദ്യത്തിലെ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഒരു തവണ കൂടി മുംബൈ ആവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന് ബലൂചിസ്ഥാന്‍ നഷ്ടപ്പെടുമെന്ന ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാക് ചാനലായ ഡോണ്‍ നടത്തിയ ചര്‍ച്ചയിലാണ് അവതാരക ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തിയോട് മോദിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുന്നത്.
ഇന്ത്യ ഭരിക്കുന്നത് മന്‍മോഹന്‍ സിംഗല്ല മോദിയെന്നത് പാക്കിസ്ഥാന്റെ ആശങ്കയല്ലേ എന്നാണ് അവതാരകയുടെ ചോദ്യം. ഇതിന് കൃത്യമായ മറുപടി ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ നല്‍കുന്നില്ലെങ്കിലും അവതാരകയുടെ ചോദ്യമടങ്ങിയ വീഡിയൊ ചര്‍ച്ചയായി കഴിഞ്ഞു.
വീഡിയൊ കാണുക-
https://www.youtube.com/watch?t=28&v=uD1n4eR1byo
അജിത് ഡോവലിന്റെ വീഡിയൊ കാണുക-
https://www.youtube.com/watch?v=N7ESR5RU3X4
Discussion about this post