ന്യൂഡൽഹി: ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങൾ ശക്തമാകവേ സ്ഥിരീകരിച്ചു കൊണ്ട് സായുധസേനാ മേധാവി ബിപിൻ റാവത്ത് രംഗത്ത്.ദേശീയ മാധ്യമമായ എ.എൻ.ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കടലിലും കരയിലും ആകാശത്തും വൻ യുദ്ധസന്നാഹങ്ങൾ തയ്യാറാവുന്നെന്നാണ് സായുധ സേനാ മേധാവി വ്യക്തമാക്കിയത്. ചൈനീസ് നിയന്ത്രിത ടിബറ്റ് മേഖലയിൽ അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടയിലാണ് ഈ പരാമർശം.
“ഉത്തര അതിർത്തിയിൽ,യഥാർത്ഥ നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് ക്വോയിൽ മാറ്റംവരുത്താൻ ചൈന നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ ഇരു രാജ്യങ്ങളും മുഖാമുഖം നിൽക്കുന്ന അവസ്ഥയാണ് അതിർത്തിയിൽ ഉള്ളത്.ആയതിനാൽ, സ്വന്തം നയതന്ത്ര പദ്ധതികളിൽ ഊന്നിയുള്ള സുരക്ഷാക്രമീകരണങ്ങൾ ഇന്ത്യയും നടത്തി വരുന്നുണ്ട്” എന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
Discussion about this post