ഡല്‍ഹി: സംസ്ഥാനങ്ങളുടെ ജി എസ് ടി വരുമാന നഷ്ടം നികത്താന്‍ നടപടി സ്വീകരിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇതിനായി കഴിഞ്ഞ ഒക്ടോബര്‍ 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. ഇതില്‍ പ്രതിവാര ഗഡുവായ 6000 കോടി രൂപ തിങ്കളാഴ്ച വിതരണം ചെയ്തതായും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
ഇതില്‍ 5516 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ ഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്ക്കമാണ് നല്‍കിയത്. അരുണചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതം ഇതിനോടകം തന്നെ പൂര്‍ണ്ണമായി നല്കി കഴിഞ്ഞെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ 1.10 ലക്ഷം കോടിയുടെ ധനകമ്മിയാണ് ഉണ്ടായത്. ഇത് നികത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ജാലകം വഴി വായ്പയെടുക്കാനുള്ള സൗകര്യവും ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് വഴി ഏഴ് തവണയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും തുക നല്‍കിയത്. ഒക്ടോബര്‍ 23, നവംബര്‍ 2, നവംബര്‍ 9, നവംബര്‍ 23, ഡിസംബര്‍ 1, ഡിസംബര്‍ 7, ഡിസംബര്‍ 14 എന്നീ തിയതികളിലാണ് സര്‍ക്കാര്‍ പണം നല്‍കിയിരുന്നത്. ഏഴാം വട്ട തുകയാണ് തിങ്കളാഴ്ച അനുവദിച്ചതെന്നും കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post