തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയില്‍ അഞ്ച് ഇടത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പോത്തുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതല്‍ നാളെ വൈകിട്ട് വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.
അതേസമയം, മലപ്പുറം ജില്ലയില്‍ ഇന്നു മുതല്‍ ഡിസംബര്‍ 22 വരെ രാത്രി കാല നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാത്രി 8 മണി മുതല്‍ രാവിലെ 8 മണിവരെയാണ് നിരോധനാജ്ഞ.
കാസര്‍ഗോഡ് ജില്ലയില്‍ 10 പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.
Discussion about this post