തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ മൊത്തതില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി, ബ്ലോക്, ജില്ല,ഗ്രാമപഞ്ചായത്തുകളിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ യുഡിഎഫ് മുന്നിലാണ്. പലയിടത്തും എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. അതേസമയം ബിജെപി മുനിസിപ്പാലിറ്റി, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി ജയങ്ങള്‍ നേടുമെന്നാണ് വ്യക്തമാകുന്നത്.
തെക്കന്‍ കേരളത്തിലാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്.
ചങ്ങനാശ്ശേരി, പന്തളം, വര്‍ക്കല, കല്‍പറ്റ, തൃശ്ശൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളില്‍ ബിജെപി മുന്നിലാണ്. ഒരു ബ്ലോക് പഞ്ചായത്തിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഷോര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.
തിരുവന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് പിന്നില്‍ ബിജെപിയാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചു. ഐലന്റ് സീറ്റിലാണ് ബിജെപി സ്ഥനാര്‍ത്ഥി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിനെ തോല്‍പിച്ചത്. ഒരു വോട്ടിനാണ് ബിജെപി ജയം. കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാവുന്നതാണ് വേണുഗോപാലിന്റെ തോല്‍വി.
കണ്ണൂരിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ബിജെപി മൂന്നിടത്ത് ജയം നേടി. ചാവക്കാട്, കുന്നംകുളം നഗരസഭകളില െചില വാര്‍ഡുകളിലും ബിജെപി മുന്നിലാണ്.ആദ്യഘട്ടത്തില്‍ തന്നെ 15 തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.
Discussion about this post