ടി 20 ക്രിക്കറ്റുമായി ബന്ധപ്പെട്ട് എപ്പോൾ ഒകെ സംസാരിച്ചാലും പറയുന്ന ഒരു വാചകമുണ്ട്- ടി 20 അപ്രവചനീയമായ ഒരു കളിയാണ്. ആർക്കും ജയിക്കാം, ആർക്കും തോൽക്കും. അതെ ഏത് വലിയ കൊമ്പൻ ആണെങ്കിലും 240 പന്തുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു മത്സരത്തിൽ ചെറിയ ഒരു തെറ്റ് വരുത്തിയാൽ അതിന് വലിയ വിലകൊടുത്ത് ആ മത്സരത്തിൽ തോൽക്കും. ചില വമ്പൻ അട്ടിമറികൾ ഒകെ നമ്മൾ കണ്ടിട്ടുണ്ട്.
ഇന്ത്യൻ ടീമിന്റെ കാര്യം എടുത്താൽ സമീപകാലത്ത് ഏകദിന, ടി 20 ഫോർമാറ്റുകളിൽ ഇത്രയധികം ആധിപത്യം പുലർത്തുന്ന മറ്റൊരു ടീം ഇല്ല. ടി 20 ലോകകപ്പ് വിജയവും ചാമ്പ്യൻസ് ട്രോഫി ഒകെ അതിന് ഉദാഹരണമായിരുന്നു. ചില താരങ്ങളുടെ കാര്യം എടുത്താൽ അവരെ നമ്മൾ ഭാഗ്യനക്ഷത്രങ്ങൾ എന്നൊക്കെ വിളിക്കാറുണ്ട്. അവർ ഉണ്ടെങ്കിൽ തന്നെ ടീമിന് ഒരു ഊർജമാണ്. ഐപിഎല്ലിൽ ഒകെ തിളങ്ങിയിട്ടുള്ള കരൺ ശർമ്മ പല ടീമുകളുടെ ഭാഗമായി ഐപിഎൽ ജയിച്ച താരമാണ്. വലിയ സംഭാവന ഒന്നും അതിൽ കൊടുത്തിട്ടില്ല എങ്കിലും താരത്തിന്റെ സാന്നിധ്യം ഈ വിജയങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യൻ ടീമിന്റെ കാര്യം എടുത്താൽ അത്തരത്തിൽ ഒരു ഭാഗ്യനക്ഷത്രമുണ്ട്- മറ്റാരും അല്ല യുവ ഓൾ റൗണ്ടർ ശിവം ദുബൈ. താരം ഇന്ത്യക്കായി ആകെ മൊത്തത്തിൽ 34 ടി 20 മത്സരങ്ങളിൽ കളിച്ചപ്പോൾ അതിൽ 32 ലും ഇന്ത്യ ജയിച്ചു, രണ്ട് മത്സരങ്ങളിൽ ഫലം ഇല്ലാതെ പോയി. അതായത് ഇത്ര മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവിയറിഞ്ഞിട്ടില്ല.
അതേസമയം ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂർണമെന്റിൽ രണ്ടാം തവണയും ബദ്ധവൈരികളെ തോൽപ്പിക്കുക ആയിരുന്നു. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
Discussion about this post