ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം ഭർത്താവ് ഐസക് ഫേസ്ബുക്കിലൂടെ റിയിക്കുകയായിരുന്നു, തുടർന്ന് പ്രതി പുനലൂർ പോലീസിൽ കീഴടങ്ങി.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പോലീസ് പറയുന്നത്.
രാവിലെ ആറരയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറിയ ഐസക് ശാലിനിയെ കൊലപ്പെടുത്തിയത്. നിലവിളി കേട്ട് അയൽവാസികൾ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു. തുടർന്ന് ഇക്കാര്യം ഫേസ്ബുക്ക് ലൈവിൽ പങ്കുവയ്ക്കുകയായിരുന്നു.
ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു. അതിനുകാരണം അളുടെ പലബന്ധങ്ങളാണ്. ഞാൻ അറിയാതെ സ്വർണാഭരണങ്ങൾ പണയംവച്ചു. അവരുടെ അനാവശ്യസഞ്ചാരങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഐസക് ലൈവിലൂടെ പറഞ്ഞത്. ഏറെ നാളായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ശാലിനി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തർക്കങ്ങളുടെ തുടക്കം.
Discussion about this post