കോഴിക്കോട്: കോഴിക്കോട് ജില്ലയിലും ബിജെപിയുടെ കുതിപ്പ്. മുക്കം നഗരസഭയില്‍ എന്‍ഡിഎ രണ്ട് സീറ്റിൽ വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് ആണ് ബിജെപി പിടിച്ചെടുത്തത്.
നെല്ലിക്കാപ്പൊയില്‍ ഡിവിഷനില്‍ നിന്ന് വിശ്വനാഥന് (നികുഞ്ജം വിശ്വനാഥന്) നീലേശ്വരം ഡിവിഷനില്‍ നിന്നും എം ടി.വേണുഗോപാലന്‍ മാസ്റ്ററുമാണ് വിജയിച്ചത്.
നീലേശ്വരം ഡിവിഷന് നില നിര്‍ത്തിയപ്പോള്‍ നെല്ലിക്കാ പൊയില്‍ സിപിഎമ്മില്‍ നിന്നും സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
Discussion about this post