കേരളത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി. സര്‍ക്കാരിനെതിരായ ജനവികതാരം മുതലെടുത്ത് മുന്നേറ്റം കാഴ്ച വെക്കുമെന്ന അവകാശപ്പെട്ടിരുന്ന യുഡിഎഫിന് വിചാരിച്ച നേട്ടം കൊയ്യാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പതിവ് നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും എല്‍ഡിഎഫ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോര്പ്പറേഷന്, നഗരസഭ, ജില്ല ഡിവിഷന്, തദ്ദേശം സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിനും, സിപിഎമ്മിനും മുന്നോട്ട് പോകാനായില്ല ഇത്തവണ.
അതേസമയം ബിജെപി മുനിസിപ്പാലിറ്റി, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി ജയങ്ങള്‍ നേടി എതിരാളികളെ അമ്പരപ്പിച്ചു. തെക്കന്‍ കേരളത്തിലാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. പാലക്കാട് നിലനിര്‍ത്തിയതും, പന്തളം നഗരസഭ പിടിച്ചതും ബിജെപിയ്ക്ക് വലിയ നേട്ടമായി. കണ്ണൂര്‍ നഗരസഭ, നിലമ്പൂര്‍ തുടങ്ങിയ നഗരസഭകളില്‍ അക്കൗണ്ട് തുറക്കാനായതും നേട്ടമായി. 26 ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി അധികാരം പിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത്. പല നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയായി. കൊല്ലം, വര്‍ക്കല, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ നഗരസഭകളില്‍ എതിരാളികളെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയത്.
ഒരു ബ്ലോക് പഞ്ചായത്തിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലും ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചു. തൃശ്ശൂര്‍ കൊച്ചി കോര്‍പ്പറേഷനുകളിലും ബിജെപി നേട്ടം കൈവരിച്ചു. ത
കൊച്ചി കോര്‍പ്പറേഷനില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന അട്ടിമറി വിജയം നേടി ബിജെപി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണഉഗോപാലിനെ അട്ടിമറിച്ച് ബിജെപി വനിതാ നേതാവ് പത്മകുമാരിയാണ് താരമായത്.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍ വേണുഗോപാല്‍. കൊച്ചി നോര്‍ത്ത് ഐലന്റ് സീറ്റിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിനെ പത്മകുമാരി തോല്പിച്ചത്. ഒരു വോട്ടിനാണ് ബിജെപി ജയം.
കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാവുന്നതാണ് വേണുഗോപാലിന്റെ തോല്‍വി. പോളിംഗ് ശതമാനം കാര്യമായി കുറഞ്ഞത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
കണ്ണൂരിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ബിജെപി മൂന്നിടത്ത് ജയം നേടി. ചാവക്കാട്, കുന്നംകുളം നഗരസഭകളിലെ ചില വാര്‍ഡുകളിലും ബിജെപി വിജയിച്ചു.
പാലക്കാട് നഗരസഭയില്‍ ബിജെപി ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു.
നിലവില്‍ ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്ടേത്. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയ ആദ്യ നഗരസഭ കൂടിയായിരുന്നു പാലക്കാട്ടേത്.
കൊടുങ്ങല്ലൂര്‍ നഗരസഭയിലും ബിജെപി മുന്നിലാണ്. ഒരു സീറ്റിന് മാത്രം എല്‍ഡിഎഫിന് പിറകിലാണ് ഇവിടെ ബിജെപി.
അതേസമയം തെക്കന്‍ കേരളത്തിലുള്‍പ്പടെ കോണ്‍ഗ്രസും യുഡിഎഫും ദയനീയമായ പ്രകടനമാണ് കാഴ്ച വെച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു. തിരുവന്തപുരത്ത് 9 സീറ്റില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മൂന്നിലധികം കോര്‍പ്പറേഷനുകള്‍ യുഡിഎഫിന് നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. ജില്ല പഞ്ചായത്തുകളില്‍ വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. തൊടുപുഴയിലും, പാലായിലും പരാജയപ്പെട്ടത് യുഡിഎഫിന് വലിയ തിരിച്ചടിയായി.
Discussion about this post