ക്ഷേത്രം ഉള്‍പ്പെടുന്ന ശബരിമല വാര്‍ഡില്‍ ജയം ബിജെപിയ്ക്ക്. 406 വോട്ട് നേടി എന്‍ഡിഎയിലെ മഞ്ചു പ്രമോദാണ് ഇവിടെ ജയിച്ചത്. സിപിഎമ്മിലെ കുഞ്ഞു മോളേക്കാള്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഞ്ചു തെരഞ്ഞെടുക്കപ്പെട്ടത്. യൂഡിഎഫ് 179 വോട്ടാണ് നേടിയത്.
പത്തനംതിട്ടയിലെ റാന്നി പെരുനാട് പഞ്ചായത്തിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. എല്‍ഡിഎഫ് 9, എന്‍ഡിഎ 5, യുഡിഎഫ് 1 എന്നിങ്ങനെയാണ് കക്ഷി നില. പന്തളം നഗരസഭയിലും ബിജെപി മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു.











