തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചുവെന്നാണ് പരാതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ജയിച്ചത്.
ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി 140 വോട്ടിനാണ് ജയിച്ചത്. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് സുരേഷ് ഇപ്പോള്‍. തളിപ്പറമ്പ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post