ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പഞ്ചാബിൽ പുലർച്ചെ 2.30 ന് ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്താണ് ഏറ്റുമുട്ടലുണ്ടായത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്പ്പെടുത്താനായതെന്ന് ബിഎസ്എഫ് അറിയിച്ചു. ഭീകരരിൽ നിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സംശയകരമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരസാന്നിധ്യം കണ്ടെത്തിയത്.








