തൃശൂര്‍: ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവണിശേരിയിലും തിരുവില്വാമലയിലും സഖ്യംചേരാനുള്ള കോണ്‍ഗ്രസ്, സി.പി.എം നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും വരാന്‍പോകുന്ന ഗതികേടിന്റെ സൂചനയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍. തിരഞ്ഞെടുപ്പിന് മുമ്പ് രഹസ്യമായിരുന്ന ബാന്ധവം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.
ജില്ലയില്‍ 420 സീറ്റുകളിലാണ് എന്‍.ഡി.എ രണ്ടാം സ്ഥാനത്തായത്. ഇതില്‍ ഇരുനൂറിലധികം സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് നഷ്ടപ്പെട്ടത് ഇടതും വലതും പരസ്പരം വോട്ട് മറിച്ചതുകൊണ്ടാണ്. ഈ വോട്ട് കച്ചവടത്തെയെല്ലാം അതിജീവിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയ പഞ്ചായത്തുകളിലാണ് പരസ്യമായി സഖ്യംചേര്‍ന്ന് ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്.
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ ഇടത് വലത് നേതാക്കള്‍ വിറളിപൂണ്ടിരിക്കുകയാണ്. അന്ധമായ രാഷ്ട്രീയവിരോധം മൂലം ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അനീഷ്കുമാര്‍ പറഞ്ഞു.
Discussion about this post