ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ച് മുൻ വാണിജ്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. രാജ്യത്തെ അടിസ്ഥാന സൗകര്യം വൻ തോതിൽ വികസിച്ചുവെന്നും ജിഡിപി തിരിച്ചു വരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അടിസ്ഥാന സൗകര്യം വൻ തോതിൽ വികസിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി മോശം അവസ്ഥയിൽ ആയിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു വന്നു. വരുന്ന രണ്ട് പാദങ്ങളിലും മികച്ച നേട്ടമാണ് നിലവിലെ നിലക്ക് പ്രതീക്ഷിക്കുന്നതെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേന്ദ്ര സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രാജ്യം പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചു നിന്നു. ഇതിന് കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.











