ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറ്റി മൂന്നാം പിറന്നാൾ.
മാധ്യമ പ്രവർത്തകനായിരുന്ന വോറ 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970ൽ മാണ്ഡ്യയിൽ നിന്നായിരുന്നു ആദ്യമായി ജനപ്രതിനിധിയായത്. 1985ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1988ൽ കേന്ദ്ര മന്ത്രിയായി ചുമതലയേറ്റു. 1993ൽ അദ്ദേഹം ഉത്തർ പ്രദേശ് ഗവർണ്ണറായി.
കോൺഗ്രസ്സ് ഹൈക്കമാൻഡിനെ പിടിച്ചു കുലുക്കിയ നാഷണൽ ഹെറാൾഡ് കേസിൽ വോറയുടെ പേരിൽ ആരോപണങ്ങൾ നിലവിലുണ്ട്.
Discussion about this post