ഡല്‍ഹി: ഇന്ത്യയ്ക്ക് യുദ്ധോപകരണങ്ങള്‍ കൈമാറാന്‍ ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നടപടികള്‍ നല്ല രീതിയിൽ പുരോഗമിക്കുന്നതായി റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുഡാഷെവ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
കെഎ 226 ഹെലികോപ്റ്ററുകളും എകെ 203 റൈഫിളുകളും നടപടികളും ത്വരിതപ്പെടുത്തും. മേക് ഇന്‍ ഇന്ത്യയുടെയും, ആത്മനിര്‍ഭര്‍ ഭാരതിന്റെയും ഭാഗമായി മികച്ച സാങ്കേതിക വിദ്യകള്‍ കൈമാറാന്‍ റഷ്യ തയ്യാറാണ്. വിലക്കേര്‍പ്പെടുത്തുമെന്നുള്ള അമേരിക്കയുടെ ഭീഷണി ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബറില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ആദ്യബാച്ച് എസ് -400 മിസൈലുകള്‍ 2021 അവസാനത്തോടെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് 400 വ്യോമപ്രതിരോധ സംവിധാനം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വേണ്ടിയാണ് റഷ്യ ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
Discussion about this post