ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ കീഴടങ്ങി. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബാംഗങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ദവും അനുനയിപ്പിക്കലുമാണ് ഇവരെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. കുല്‍ഗാം മേഖലയിലാണ് ഭീകരര്‍ കീഴടങ്ങിയത്.
സി.ആര്.പി.എഫുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് രണ്ടു പേരും പ്രദേശവാസികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതോടെ കീഴടങ്ങണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുവരുന്നവരെ തൊഴില്നല്കി പുനരധിവസിപ്പിക്കുന്ന സംവിധാനവും ജമ്മുകശ്മീരില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
Discussion about this post