ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ പൊരുതുന്ന മുൻനിര പോരാളികൾക്ക് സ്കൈ ഡൈവിങ് നടത്തി ആദരവർപ്പിച്ച് ഇന്ത്യൻ വ്യോമസേന.
‘കോവിഡ് പോരാളികൾക്ക് ആദരം’ എന്നെഴുതിയ ബാനറുമായി സ്കൈ ഡൈവിങ് നടത്തിയാണ് വ്യോമസേന ഉദ്യോഗസ്ഥൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇതിനുമുമ്പ് മെയ് മാസത്തിലും സമാന രീതിയിൽ മുൻനിര പോരാളികൾക്ക് ഊർജം പകർന്ന് വ്യോമസേന ആദരവർപ്പിച്ചിരുന്നു. അന്ന് ഡൽഹിയിലെ രാജ്പഥിൽ ജെറ്റ് വിമാനങ്ങൾ പറത്തിയാണ് വ്യോമസേന കോവിഡ് പോരാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.
Discussion about this post