ഡല്‍ഹി: കൊവിഡ് വാക്സിന് സ്വീകരിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതന്. ഉത്തര്‍പ്രദേശ് സ്വദേശിയും ഇന്ത്യയിലെ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ മൗലാന ഖാലിദ് റാഷിദ് ഫിറങ്കി മാഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിരോധ വാക്സിന് നിര്‍മ്മാണത്തിന് പന്നിയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രസ്താവനയുമായി മാഹ്ലി രംഗത്തെത്തിയത്.
ജനങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ പന്നിയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഹറാമാകില്ല, ഇത് ഖുറാനില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുകയും മുസ്ലീം ജനത അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കാതെ വാക്സിന് കുത്തിവയ്പ് നടത്തുകയും വേണമെന്ന് മാഹ്ലി പറഞ്ഞു.
മരുന്നിന് മതവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കില്ല. അതിനാല്‍ എല്ലാവരും ആരോഗ്യം സംരക്ഷിച്ച് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. പന്നി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് നിര്‍മ്മിക്കുന്നതെന്നും അതിനാല്‍ മുസ്ലീം മതക്കാരും ജൂതന്മാരും വാക്സിന് സ്വീകരിക്കരുതെന്നും മത പുരോഹിതന്മാര് ആരോപിച്ചിരുന്നു. എന്നാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ പന്നി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് മാഹ്ലി പറയുന്നത്.
Discussion about this post