തൃശൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി മുതിര്‍ന്ന നേതാക്കളുടെ ധിക്കാരപരവും ഏകാധിപത്യപരവുമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് ആരോപിച്ച് മറ്റത്തൂരിലെ ഏതാനും നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചു.
കൊടകര ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബെന്നി തൊണ്ടുങ്ങല്‍, സജീവന് വെട്ടിയാടന്‍, സി.എച്ച്. സാദത്ത്, ജോണ്‍ വട്ടക്കാവില്‍, മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ. പുഷ്പാകരന്‍ എന്നിവരടക്കമുള്ള 22 പേരാണ് ഭാരവാഹിത്വം രാജിവെക്കുന്നതായി നേതൃത്വത്തെ അറിയിച്ചത്.
കൂട്ടായ ആലോചനയും പ്രവര്‍ത്തനവും ഇല്ലാത്തതുമൂലം മറ്റത്തൂരില്‍ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസില്‍ വെറും ഡമ്മികളായി ഭാരവാഹിത്വത്തില്‍ തുടരാന്‍ തങ്ങള്‍ താല്പര്യപ്പെടുന്നില്ലെന്ന് കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് അയച്ച രാജിക്കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത പരാജയത്തിെന്റ പശ്ചാത്തലത്തിലാണ് ഇവരുടെ രാജി. കഴിഞ്ഞ ഭരണസമിതിയില്‍ എട്ട് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്.
Discussion about this post