കൊച്ചി: കനകമല ഐ.എസ് കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍.ഐ.എ തീരുമാനം. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം നടത്തിയെന്ന കേസിലാണ് കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്.
അടുത്തിടെ ജോര്‍ജിയയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയ രണ്ട് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ കോഴിക്കോട് ഒരു റസ്റ്റാറന്റില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്തശേഷമാണ് സാക്ഷിയാക്കാനുള്ള നീക്കം തുടങ്ങിയത്. എന്‍.ഐ.എ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.
Discussion about this post