ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. യുപിഎ സർക്കാരുകളുടെ കാലത്ത് കർഷകർക്ക് വേണ്ടി എന്ത് ചെയ്തുവെന്നു വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറുണ്ടോയെന്നാണ് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
“ഒരു തുറന്ന സംവാദത്തിന് ഞാൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വെല്ലുവിളിക്കുകയാണ്. കോൺഗ്രസ് എങ്ങനെയാണ് കർഷകരുടെ താൽപര്യങ്ങൾ നിരസിച്ചതെന്നും മോദി എങ്ങനെയാണ് അത് ശക്തിപ്പെടുത്തിയതെന്നും ഞാൻ തെളിയിച്ചു തരാം. കർഷകൻ തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണമെന്ന് എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ കോൺഗ്രസ് അതൊരിക്കലും ചെയ്തിട്ടില്ല”-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാഹുൽ ഗാന്ധി കാർഷിക നിയമങ്ങൾക്കെതിരെ രണ്ടുകോടി പേർ ഒപ്പുവച്ച നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തു വന്നത്.
Discussion about this post