സൂറത്ത്: എലൂരിലെ ജൂവലറി മോഷണക്കേസ് പ്രതി അതിർത്തിയിൽ പിടിയിൽ. എലൂർ ഐശ്വര്യ ജൂവലറിയുടെ ഭിത്തി തുരന്ന് 3 കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ഷെയ്ഖ് ബബ്ലുവാണ് പിടിയിലായത്. ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ നവംബർ പതിനഞ്ചിനായിരുന്നു മോഷണം. ഗുജറാത്തിലെ സൂറത്തിൽ വിവിധ ജൂവലറികളിലായി വിൽപ്പന നടത്തിയ ഒന്നേ കാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ പോലീസ് പിടിച്ചെടുത്തു.
ഇയാളെ കേരളത്തിലേക്ക് കൊണ്ടു വരാനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post