തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയുടെ പുതിയ ആശങ്കയിൽ. ലണ്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ തീവ്ര വകഭേദത്തിന്റെ വ്യാപനം വ്യാപകമായിരിക്കുന്ന മേഖലയിൽ നിന്നും എത്തിയവരായതിനാൽ ആശങ്ക വർദ്ധിക്കുകയാണ്.
ഇവരുടെ സ്രവങ്ങൾ പുണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്ന ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ലണ്ടനിൽ നിന്നും എത്തിയവർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
Discussion about this post