തിരുവനന്തപുരം: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
രോഗബാധയെ തുടർന്ന് നാല് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












