പണ്ഡിതനായി ആൾമാറാട്ടം നടത്തിയ മുസ്ലീം യുവാവിന്റെ പേരിന് പകരം ‘താന്ത്രിക്’ എന്ന് നൽകി ടൈംസ് ഓഫ് ഇന്ത്യയും ദ ഹിന്ദുവും. കഴിഞ്ഞ ദിവസം ഹിന്ദു പണ്ഡിതനായി ആൾമാറാട്ടം നടത്തിയ ഹാരൂൺ എന്ന ഷാഹ്ജി ബംഗാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവമാണ് മുസ്ലീം യുവാവിന്റെ പേര് നൽകാതെ ആൾമാറാട്ടം നടത്തിയത് ‘താന്ത്രിക്’ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യയും ദ ഹിന്ദുവും റിപ്പോർട്ട് ചെയ്തത്.
ആൾമാറാട്ടം നടത്താൻ ഹാരൂൺ ഉപയോഗിച്ചിരുന്നത് പണ്ഡിറ്റ് രാഹുൽ ശാസ്ത്രിയെന്ന പേരാണ്. മീററ്റിലെ സക്കീർ നഗർ നിവാസിയാണ് ഇയാൾ. ഹാരൂണിനെതിരെ കൊലപാതകമുൾപ്പെടെയുള്ള കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഹാരൂൺ നടത്തിയിട്ടുള്ള തട്ടിപ്പുകളിലെല്ലാം ഇയാളുടെ മകൻ ആരീഫിനും പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. ഒരു സ്ത്രീ ഹാരൂണിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ടൈംസ് ഓഫ് ഇന്ത്യയും ദ ഹിന്ദുവും ‘താന്ത്രിക്’ എന്ന് നൽകി സംഭവം റിപ്പോർട്ട് ചെയ്തത് ഹിന്ദു യുവാവ് തന്നെയാണ് ആൾമാറാട്ടം നടത്തിയതെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇരു മാധ്യമങ്ങളും മുമ്പും ഇത്തരത്തിൽ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ നൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post