ന്യൂയോര്‍ക്ക്: ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ തീവ്രവാദിയെന്നും ബിന്ലാദന് എന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്ഷികദിനത്തിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇന്ദ്രജിത്ത് സിങ് മുഖര് എന്ന സിക്കുകാരനെയാണ് ചൊവ്വാഴ്ച കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഭീകരരെ, നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ ബിന്‍ ലാദന് എന്നു ആക്രോശിച്ചാണ് പ്രതി ഇന്ദര്‍ജിത് സിങ് മുഖറെ മര്‍ദ്ദിച്ചത്.
യു.എസ് പൗരത്വമുള്ള മുഖര് പലചരക്ക് കടയിലേക്കുള്ള യാത്രയിലാണ് അക്രമിക്കപ്പെട്ടത്. റോഡില്‍ മറ്റൊരു കാര്‍ മുഖറിനെ പിന്തുടരുകയായിരുന്നു. കാറിന് കടന്നുപോകാനുള്ള വഴി ഒരുക്കിയെങ്കിലും അയാള്‍ വിടാതെ പിന്തുടരുകയും മുഖറിന്റെ കാറിനു മുന്നിലത്തെി വിലങ്ങിടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അക്രമി മുഖറിനെ മര്‍ദിച്ചു. തുടര്‍ച്ചയായി അടിയേറ്റതിനത്തെുടര്ന്ന് മുഖത്ത് നിന്നും ചോരയൊലിക്കുകയും ഇന്ദ്രജിത്തിന്് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അധികൃതര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ദര്‍ജിത്തിന്റെ കവിളെല്ലുകള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കവിള്‍ത്തടങ്ങള്‍ക്കും മുറിവുണ്ട്.
മുറിവില്‍ ആറു തുന്നലിട്ടിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യയില്‍ ഒരു അമേരിക്കക്കാരനും അവരുടെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാന്‍ ഭയപ്പെടേണ്ടി വരില്ലെന്ന് മുഖര് സംഭവത്തോട് പ്രതികരിച്ചു. തന്നെ സഹായിച്ച അധികാരികള്‍ക്ക് നന്ദി അര്‍പ്പിച്ച മുഖര് വിദ്വേഷ കുറ്റകൃത്യമായി തന്റെ കേസിനെ പരിഗണിക്കണമെന്നും സിഖുകാരുടക്കം രാജ്യത്തെ മറ്റു ന്യൂനപക്ഷത്തിനെതിരായ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മുഖറിന്റെ സിഖ് മതഭാവം, ജാതി അല്ലെങ്കില്‍ ദേശീയത എന്നിവ കാരണമാണ് ആക്രമിക്കപ്പെട്ടതെന്ന് അമേരിക്കയിലെ സിഖ് കൂട്ടായ്മ വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ലോക്കല്‍ ഫെഡറല്‍ ഏജന്‍സികളോട് അഭ്യര്‍ത്ഥിച്ചതായി അവര്‍ അറിയിച്ചു.
2012ല്‍, വിസ്കോണ്‍സിനിലെ ഓക്ക് ക്രീക്കില്‍ സിഖ് കുടുംബം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കടന്ന ആയുധധാരി ആറ് സിഖുകാരെ വെടിവെച്ച് കൊന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ സന്ദീപ് സിങ്ങെന്ന സിക്കുകാരനെ തീവ്രവാദി എന്നു വിളിച്ച് 30 അടി വലിച്ചിഴച്ചു കൊണ്ടു പോയിരുന്നു.
Discussion about this post