തിരുവനന്തപുരം കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന് നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം കവിതാസമാഹാരങ്ങളും ഉള്‍പ്പെടുന്നു.
2000-ല്‍ ചമത എന്ന കാവ്യ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. ഇതിലേ വരിക, ഈറ്റില്ലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്, ഫലിത ചിന്തകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അബുദാബി ശക്തി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്
കുട്ടനാട്ടിലെ നീലമ്പേരൂരില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി 1936 മാര്‍ച്ച് 25നാണ് അദ്ദേഹം ജനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.
Discussion about this post