മധുരൈ: വനിതാ കോണ്‍സ്റ്റബിളിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന അണ്ണൈ ഇന്ദ്ര(38)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ സഹോദരി വാസുകി (47) പാസ്റ്റര്‍ സുദര്‍ശന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഡിസംബര്‍ ആറിനാണ് ഇന്ദ്ര മരിച്ചതെന്നാണ് സൂചന. മരിച്ച് ഇരുപത് ദിവസത്തോളം കഴിഞ്ഞിട്ടും ഇവരുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ സൂക്ഷിച്ച് വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടും ഇന്ദ്ര ഉറങ്ങുകയാണെന്നും ഉടന്‍ തന്നെ എണീക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു കൊണ്ടേയിരുന്നു. മരണത്തില്‍ നിന്നും ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.
Discussion about this post