ന്യൂഡല്‍ഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങളാണ് -17 ഗ്ലോബ് മാസ്റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നിവ. ഇവയും വാക്സിൻ എത്തിക്കാൻ സജ്ജമാണ്.
വാക്‌സിന്‍ സൂക്ഷിക്കാന്‍ രാജ്യത്ത് 28,947 ശീതീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരുന്ന് കമ്പനികളില്‍ നിന്ന് വാക്സിന്‍ ഈ കോള്‍ഡ് സ്റ്റോറേജ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് സി-17 ഗ്ലോബ് മാസ്റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ്, ഐ.എല്‍ 76 ഇനങ്ങളിലുള്ള വലിയ ചരക്കുവിമാനങ്ങളില്‍ ആയിരിക്കും ഉപയോഗിക്കുക.
read also: ന്യൂ ജെനറേഷനും താല്പര്യം ബിജെപിയോട്: കണ്ടെത്തലിൽ ഞെട്ടലോടെ സിപിഎം നേതൃത്വം
പിന്നീട് ഇവിടെ നിന്ന് വാക്സിന്‍ ചെറിയ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എ.എന്‍.32, ഡോര്‍ണിയര്‍ ലഘുവിമാനങ്ങളും എ.എല്‍.എച്ച്, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും. 1990ല്‍ ഗള്‍ഫ് യുദ്ധ സമയത്ത് കുവൈറ്റില്‍ നിന്ന് 1,70,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതിന്റെ റെക്കാഡ് ഇത്തരത്തില്‍ ഇന്ത്യന്‍വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. അന്ന് 500 വിമാന സര്‍വീസുകള്‍ നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
Discussion about this post