തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി. ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടു.
സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്നും സന്ദീപ് വ്യക്തമാക്കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗേറ്റിനു സമീപം നിന്ന് ഇയാള്‍ ഗേറ്റ് തകര്‍ക്കാന്‍ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്‍മക്കളും മൊബൈലില്‍ പകര്‍ത്തി. പോസ്റ്റ് കാണാം:
ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബി ജെ പി സഹയാത്രികനുമായ കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കുണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു . സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം .
Discussion about this post