കൊവിഡ് സമയത്ത് ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി.
റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എസ്.ഐ.എസ്. റിക്രൂട്ട്‌മെന്റ് നടത്തിയത്. .ഐ.എസ്.ഐ.എസിന്റെ ഇതിനായുള്ള ശ്രമങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ലഭിച്ചിട്ടുണ്ട്.
read also: കതിരൂര്‍ മനോജ് വധം ; യുഎപിഎ ഒഴിവാക്കാനുള്ള പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി
ഇന്ത്യയില്‍ ഐ.എസ്.ഐ.എസ്. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് നടത്തിയ ഭീകരവാദ റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ സംബന്ധിച്ച തെളിവാണ് ലഭിച്ചിട്ടുള്ളത്.











