കൊച്ചി: കതിരൂര്‍ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും മുതിര്‍ന്ന സിപിഎം നേതാവുമായി പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി വീണ്ടുംതള്ളി. യുഎപിഎ ചോദ്യം ചെയ്തായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐയാണു പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25-ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കുപിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തല്‍. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
അനുമതി കിട്ടുംമുന്‍പു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് വീണ്ടും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.ആര്‍എസ്‌എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആര്‍എസ്‌എസിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
കണ്ണൂരില്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ല്‍തന്നെ മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ല്‍ പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജിനെയും പ്രതിയാക്കി. 2009ല്‍ വീണ്ടും മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്, കട്ട്യാല്‍ മീത്തല്‍ മഹേഷ്, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികള്‍.
Discussion about this post