തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാർ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് ജില്ലകളിലുമായി മുപ്പത്തെണ്ണായിരത്തോളം പക്ഷികളെ കൊല്ലാൻ നടപടികൾ ആരംഭിച്ചു.
കേരളത്തിൽ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നും കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് വിലക്കേർപ്പെടുത്തി. അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
എച്ച്5 എൻ8 വൈറസ് ആണ് രോഗവാഹി. ഇത് മനുഷ്യരിലേക്ക് പടരുന്നതാണ്. ഡിസംബർ 19 മുതൽ താറാവുകൾ ചത്തു തുടങ്ങി. കോട്ടയത്ത് നീണ്ടൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ കുട്ടനാടാണ് രോഗമാധ സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
Discussion about this post