തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
സംസ്ഥാനത്ത് നിരവധി രാഷ്ട്രീയനേതാക്കള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് കഴിഞ്ഞ ദിവസമാണ് രോഗമുക്തനായത്.
അതേസമയം രാജ്യത്തു ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളമാണ്.
കേന്ദ്ര മെഡിക്കൽ ഉന്നത സംഘം കേരളത്തിലേക്ക് ഇതിനെ കുറിച്ച് പഠിക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post